സഅദിയ്യ സമ്മേളനം പ്രവാസി ഫാമിലി മീറ്റ് സംഘടിപ്പിക്കും

Posted on: January 10, 2014 12:24 am | Last updated: January 10, 2014 at 12:24 am

ദേളി: ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പ്രവാസി ഫാമിലി മീറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഈമാസം 25 ന് സംഘടിപ്പിക്കുന്ന പ്രവാസി ഫാമിലി മീറ്റ് വിവിധി ഗള്‍ഫ് രാജ്യങ്ങളില്‍ സേവനം ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്കായി രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 2 മണിവരെയാണ് നടക്കുക. സമാപനത്തില്‍ അനാഥാലയ സന്ദര്‍ശനവും അനാഥകളോടൊപ്പം കൂട്ടുപ്രാര്‍ത്ഥനയും നടക്കും. സാദാത്തുക്കള്‍ പണ്ഡിതന്മാര്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഉബൈദുല്ലാഹി സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പി കെ അലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് സിദ്ധീഖി, സികെ അബ്ദുല്‍ ഖാദിര്‍ ദാരിമി, കന്തല്‍ സൂപ്പി മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.