കര്‍ണാടക എം എല്‍ എമാരുടെ വിവാദ വിദേശ യാത്ര കഴിഞ്ഞു

Posted on: January 10, 2014 12:01 am | Last updated: January 9, 2014 at 11:53 pm

ബംഗളൂരു: വിവാദമായ വിദേശയാത്ര നടത്തിയ കര്‍ണാടകയിലെ 11 എം എല്‍ എമാര്‍ തിരിച്ചെത്തി. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ,് ഫിജി, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എം എല്‍ എ സംഘം നിയമസഭയിലെ പിന്നാക്ക വിഭാഗ കമ്മിറ്റി ചെയര്‍മാനുമൊത്ത് പഠന യാത്ര നടത്തിയത്.
‘നൃത്തത്തിനല്ല ചോയത്. കൃഷിയിടങ്ങളും ഡയറികളും സന്ദര്‍ശിച്ചു, പട്ടിണിയെ സംബന്ധിച്ച് പഠിച്ചു. ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും’. സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയുണ്ടായ സമയത്തെ യാത്ര വിവദമായതിനെ കുറിച്ച് ചെയര്‍മാന്‍ ബി ആര്‍ വ്യാവഗള്‍ പറഞ്ഞു. നിരവധി പേര്‍ മുമ്പ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സ്വന്തം പണമാണ് ഇതിന് ഉപയോഗിച്ചത.് എന്നാല്‍ ചില സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. അദ്ദേഹം പറഞ്ഞു.