Connect with us

National

മോദിക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ

Published

|

Last Updated

മുംബൈ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട അതേ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നരേന്ദ്ര മോദി ഒഴിയേണ്ടിയിരുന്നുവെന്ന് എം എന്‍ എസ് നേതാവ് രാജ് താക്കറെ. ഗുജറാത്തിന് വേണ്ടി മുഴുവന്‍ ശ്രദ്ധയും നല്‍കുന്ന മോദി, തന്റെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നതിന് പകരം രാജ്യത്തിന്റെ മൊത്തത്തിലുള്ള കാര്യത്തെ കുറിച്ച് ചിന്തിക്കണം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നത് രാജ്യത്തേക്ക് മുഴുവന്‍ ആണെന്നും ഏതെങ്കിലും സംസ്ഥാനത്തിലേക്കല്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിനെ കുറിച്ച് മാത്രമാണ് മോദി ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയില്‍ ആണെങ്കിലും സംസാരത്തില്‍ ഗുജറാത്തിലെ ജനങ്ങളും സര്‍ദാര്‍ വല്ലഭായ് പട്ടേലും മാത്രമാണ്. ശിവജി മഹാരാജിനെ കുറിച്ച് സംസാരിക്കാറില്ല. അദ്ദേഹവും മഹാനാണ്. പ്രധാനമന്ത്രിപദത്തിലേക്ക് മോദിയെ പിന്തുണക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നും താക്കറെ വ്യക്തമാക്കി. എന്നാല്‍ രാജ് താക്കറെയുടെ ഈ പരാമര്‍ശങ്ങളില്‍ എതിര്‍പ്പുമായി ബി ജെ പിയും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തി. എപ്പോള്‍ സ്ഥാനമൊഴിയണമെന്ന കാര്യം അദ്ദേഹത്തിന് അറിയാമെന്നും അതുകൊണ്ട് അദ്ദേഹം സ്ഥാനമൊഴിയുന്ന കാര്യത്തെ സംബന്ധിച്ച് ചോദ്യമുയരുന്നില്ലെന്നും ശിവസേനാ മഹാരാഷ്ട്രാ ഘടകം തലവന്‍ ദേവേന്ദ്ര ഫദ്‌നാവിസ് പ്രതികരിച്ചു. മുമ്പ് മോദിയുടെ അടുത്ത ആളായി പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് രാജ് താക്കറെ.