പ്രതിയെ പിടിക്കാനെത്തിയ പോലീസിന് നേരെ കല്ലേറ്‌

Posted on: January 10, 2014 12:02 am | Last updated: January 9, 2014 at 11:47 pm

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ പത്ത് പോലീസുകാര്‍ക്ക് നേരെ ബോപ്പ പ്രദേശത്തെ സിക്രി ഗ്രാമത്തില്‍ കല്ലേറ്. സ്ഥിരം കുറ്റവാളിയായ പുന്ന എന്നയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സിക്രി ഗ്രാമത്തിലുള്ളവര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞത്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഒരു പോലീസ് ജീപ്പും ഗ്രാമവാസികള്‍ തകര്‍ത്തു. കല്ലേറിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് കുതിച്ച പ്രത്യേക പോലീസ് വിഭാഗം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കല്ലെറിഞ്ഞ 13 പേര്‍ക്കെതിരെ കേസ് രജിസ്‌ററര്‍ ചെയ്തിട്ടുണ്ട്. പുണ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.