അല്‍ ഐനിലെ ചരിത്ര പ്രസിദ്ധമായ പഴയ കന്നുകാലി ചന്ത പൊളിച്ചു മാറ്റുന്നു

Posted on: January 9, 2014 9:15 pm | Last updated: January 9, 2014 at 10:03 pm

Cattle Marketഅല്‍ ഐന്‍: നഗര മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രിസിദ്ധമായ പഴയ കന്നുകാലിച്ചന്ത നഗര സഭ പൊളിച്ചു മാറ്റുന്നു. അല്‍ ഐനിലെ പുരാതന മാര്‍ക്കറ്റുകളിലൊന്നാണ് അല്‍ ഐന്‍ മ്യൂസിയത്തിനടുത്തുള്ള പഴയ കന്നുകാലിച്ചന്ത.

പലപ്പോഴായി പല രീതിയില്‍ പരിഷ്‌കരിക്കുകയും അഴിച്ചു പണികള്‍ നടത്തുകയും ചെയ്ത, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ അറിയപ്പെട്ടതാണ് അല്‍ ഐനിലെ പഴയ കന്നുകാലിച്ചന്ത. അല്‍ ഐനില്‍ അടുത്ത കാലത്തായി ആധുനിക സജ്ജീകരണങ്ങളോടുകൂടി പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
നഗര മധ്യത്തില്‍ നിന്ന് മാറിയുള്ള അല്‍ ബവാദിയിലെ അല്‍ ബവാദി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പിന്നിലാണ് പുതിയ കാലിച്ചന്ത പ്രവര്‍ത്തിക്കുന്നത്. പുരാവസ്തു ഗവേഷകരായ വിദഗ്ധ സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് പഴയ ചന്ത പൊളിച്ചു മാറ്റുന്നത്.
അല്‍ ഐനിലെ പഴയ ഈ ചന്തയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പുരാതന ചരിത്രാവശിഷ്ടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാലാണ് പുരാവസ്തു ഗവേഷകരുടെ സാന്നിദ്ധ്യത്തില്‍ ഇത് പൊളിച്ചു മാറ്റുന്നതെന്ന് അല്‍ ഐന്‍ നഗര സഭയിലെ ടെന്റെര്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് റാശിദ് അല്‍ നിയാദി പറഞ്ഞു.
അല്‍ ഐനിലെ ചരിത്ര