Connect with us

Gulf

313 അനധികൃത താമസക്കാര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: 313 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഡിസംബറില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ പോലീസ് നടത്തിയ ശക്തമായ കാമ്പയിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവരും ഇവരില്‍ ഉള്‍പ്പെടുമെന്ന് ഷാര്‍ജ പോലീസ് സി ഐ ഡി തലവന്‍ കേണല്‍ ജിഹാദ് സാഹൂ വെളിപ്പെടുത്തി. ഇവരില്‍ പലരും ദ്രുതഗതിയില്‍ പണം സമ്പാദിക്കാനായി തെരുവ് കച്ചവടം, യാചന, ചൂതാട്ടം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.

മിക്കവരും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍, നിര്‍മാണ സൈറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളെയാണ് താമസത്തിനായി ഉപയോഗിച്ചിരുന്നത്. സംശയകരമായ പ്രവര്‍ത്തിയോ ആളുകളേയോ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം 999, 06-5632222, നജീദ് നമ്പറായ 800 151 അല്ലെങ്കില്‍ 7999 എസ് എം എസ് നമ്പര്‍, www.shjpolice.gov.ae/najeed എന്ന സൈറ്റിലോ അറിയിക്കണമെന്ന് കേണല്‍ ജിഹാദ് അഭ്യര്‍ഥിച്ചു.

 

Latest