Connect with us

Techno

സ്വകാര്യതാ നയം: ഗൂഗിളിന് ഒന്നേക്കാല്‍ കോടി രൂപ പിഴയിട്ടു

Published

|

Last Updated

പാരീസ്: സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിളിന് ഫ്രഞ്ച് ഡിജിറ്റല്‍ പ്രൈവസി സ്ഥാപനമായ സി എന്‍ ഐ എല്‍ 20,4000 ഡോളര്‍ (1,26,64,320 ഇന്ത്യന്‍ രൂപ) പിഴയിട്ടു. ഗൂഗിളിന്റെ പുതിയ സ്വകാര്യതാ നയം (privacy policy) വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേകരിക്കുന്നത്, എന്തിനിത് ശേഖരിക്കുന്നു, എത്രകാലം ഈ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഗൂഗിളിന്റെ സ്വകാര്യതാ നയത്തില്‍ വ്യക്തതയില്ലെന്ന് സി എന്‍ ഐ എല്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തണമെന്ന് സി എന്‍ ഐ എല്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പിഴയിട്ടത്.

Latest