കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ല: പിണറായി

Posted on: January 9, 2014 4:33 pm | Last updated: January 9, 2014 at 4:33 pm

pinarayiകൊച്ചി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ ഡി എഫില്‍ ഇല്ലാത്തവരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

ജനങ്ങളെ ദ്രോഹിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ല. നാല് വോട്ടിന് വേണ്ടി ആരുമായും സമരസപ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ സ്വഭാവം. സംസ്ഥാനത്ത് ഏറ്റവും കൂടതല്‍ അവമതിക്കപ്പെടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി പറഞ്ഞു.