കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ച പറ്റി: കേന്ദ്രസര്‍ക്കാര്‍

Posted on: January 9, 2014 12:32 pm | Last updated: January 10, 2014 at 9:24 am

coalന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റുപറച്ചില്‍. കല്‍ക്കരിപ്പാടം ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നു എന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്താത്തത് തെറ്റായിപ്പോയെന്നും അറ്റോര്‍ണി ജനറല്‍ (എ ജി) സുപ്രീംകോടതിയില്‍ പറഞ്ഞു. സദുദ്ദേശ്യത്തോടെയാണ് വിതരണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളില്‍ വീഴ്ച പറ്റി. വിതരണ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ ഇതുസംഭവിക്കില്ലായിരുന്നു എന്നും എ ജി പറഞ്ഞു. കേസിന്റെ വിചാരണ സുപ്രീംകോടതിയില്‍ തുടരുകയാണ്. കല്‍ക്കരി ഇടപാടില്‍ കേന്ദത്തിന് വീഴ്ച പറ്റിയിട്ടില്ലേ എന്ന കോടതിയുടെ ചോദ്യത്തിനാണ് എ ജിയുടെ മറുപടി.