ബേഡകത്ത് സി പി എമ്മില്‍ വീണ്ടും കൂട്ടരാജി

Posted on: January 9, 2014 12:10 pm | Last updated: January 9, 2014 at 12:32 pm

cpmകാസര്‍കോഡ്: ബേഡകത്ത് സി പി എമ്മില്‍ വിമതനീക്കം രൂക്ഷം. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ഇന്ന് രാജിവെച്ചു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ സി ബാലനെ വീണ്ടും തല്‍സ്ഥാനത്ത് നിയമിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രാജി. ബേഡകം ഏരിയക്ക് കീഴിലെ പടുപ്പ്, ബേഡകം, കുറ്റിക്കോല്‍ പ്രദേശങ്ങലില്‍ നിന്നുള്ള നൂറോളം പേര്‍ ഇന്നലെ ജില്ലാനേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും ഏരിയാകമ്മിറ്റി അംഗവുമായ ഗോപാലന്‍ മാസ്റ്റര്‍, മുന്‍ ഏരിയാ സെക്രട്ടറി പി ദിവാകരന്‍ എന്നിവര്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.