സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു മരണം

Posted on: January 9, 2014 11:31 am | Last updated: January 9, 2014 at 11:57 pm

accidentകോട്ടയം/ ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു മരണം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കുസമീപം തിടനാട് ബൈക്ക് മറിഞ്ഞ് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മഹേഷ് മോഹന്‍ (18), ജിഷ്ണു (18) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് മറ്റൊരപകടം നടന്നത്. കായംകുളം എസ് എം എ കോളജ് ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ മാളികയില്‍ ഉസ്മാന്‍ സേഠ് (62) മരിച്ചു.