പാകിസ്ഥാനില്‍ വാഹനാപകടം: 15 മരണം

Posted on: January 9, 2014 11:18 am | Last updated: January 9, 2014 at 11:57 pm

accidentഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വാഹനാപകടത്തില്‍ ആറ് സ്ത്രീകളുള്‍പ്പെടെ 15 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. വാനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സുഖവാസ കേന്ദ്രമായ മുറിക്ക് സമീപം സാല്‍ഗിരാനില്‍ ചുരമിറങ്ങുകയായിരുന്ന വാന്‍ എതിരെ വന്ന വാനുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാനില്‍ 50 യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റ ഒമ്പത് പേരുടെ നില ഗുരുതരമാണ്.