സി എം പി പിളര്‍പ്പിലേക്ക്

Posted on: January 9, 2014 10:57 am | Last updated: January 9, 2014 at 11:57 pm

cmp pbതിരുവനന്തപുരം: എം വി രാഘവന് പകരം കെ ആര്‍ അഅരവിന്ദാക്ഷന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ (സി എം പി) പ്രതിസന്ധി രൂക്ഷം. സി എം പി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ എം വി രാഘവന്‍ അസുഖം കാരണം പൂര്‍ണ വിശ്രമത്തിലായതിനാല്‍ അരവിന്ദാക്ഷനെ സി എം പി പോളിറ്റ് ബ്യൂറോ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സി പി ജോണ്‍, സി എ അജീര്‍, പാട്യം രാജന്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

എം എച്ച് ഷാരിയറിനെ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കാനും സി എ അജീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. എന്നാല്‍ സി എച്ച അജീറിനെ സസ്‌പെന്റ് ചെയ്തത് പാര്‍ട്ടി വിരുദ്ധനിലപാടാണെന്ന് സി പി ജോണ്‍ പറഞ്ഞു. സി പി എമ്മിന്റെ അച്ചാരം വാങ്ങുന്നവര്‍ക്ക് പാര്‍ട്ടി വിട്ടുപോവാമെന്നും സി പി ജോണ്‍ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇപ്പോഴും എം വി രാഘവന്‍ തന്നെയാണെന്നും പോളിറ്റ് ബ്യൂറോ ചേര്‍ന്നിട്ടില്ലെന്നും സി എ അജീര്‍ പ്രതികരിച്ചു.