മെസി തിരിച്ചുവരവ് ഗംഭീരമാക്കി; ബാഴ്‌സക്ക് നാലു ഗോള്‍ ജയം

Posted on: January 9, 2014 7:15 am | Last updated: January 9, 2014 at 9:05 am

messi

ബാഴ്‌സലോണ: പരുക്കുപറ്റി പുറത്തിരുന്ന ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചുവരവ് ഗംഭീരമാക്കി. ഡെല്‍ റേ കപ്പില്‍ ഗെറ്റാഫെയെ 4-0ന് ബാഴ്‌സ തോല്‍പ്പിച്ച കളിയില്‍ രണ്ട് ഗോളുകളാണ് മെസി നേടിയത്. അറുപത്തിമൂന്നാം മിനുട്ടില്‍ ഇനിയെസ്റ്റക്ക് പകരമായാണ് മെസ്സി കളത്തിലിറങ്ങിയത്. മറ്റു രണ്ടു ഗോളുകള്‍ നേടിയത് സെസ്‌ക് ഫാബ്രിഗാസാണ്.

മെസ്സിയുടെ തിരിച്ചുവരവ് സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്തിരിക്കുന്ന അത്‌ലറ്റികോ മാഡ്രിനെതിരെ ശനിയാഴ്ച നടക്കുന്ന കളിയില്‍ ബാഴ്‌സക്ക് ആത്മവിശ്വസം നല്‍കും. ഗോള്‍ ശരാശരിയുടെ മികവില്‍ 18 കളിയില്‍ 49 പോയിന്റ് നേടിയ ബാഴ്‌സയാണ് ഇപ്പോള്‍ സ്പാനിഷ് ലീഗില്‍ മുന്നില്‍.