യെദ്യൂരപ്പ ബി ജെ പിയില്‍ മടങ്ങിയെത്തി

Posted on: January 9, 2014 4:06 pm | Last updated: January 9, 2014 at 11:57 pm

yadiyoorappaബംഗളൂരു: കര്‍ണാട മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ബി ജെ പിയില്‍ മടങ്ങിയെത്തി. തന്റെ നേതൃത്വത്തിലുള്ള ജനതാപക്ഷ പാര്‍ട്ടയെ ബി ജെ പിയില്‍ ലയിപ്പിച്ചുകൊണ്ടാണ് മടക്കം. ബിജെപി ഔദ്യോഗിക അംഗത്വം സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി യെഡിയൂരപ്പയ്ക്കു കൈമാറി.

കഴിഞ്ഞതെല്ലാം മറക്കാമെന്നും ഒരു അമ്മയുടെ മക്കളെന്നെപോലെ പ്രവര്‍ത്തിക്കാമെന്നും യെഡിയൂരപ്പ പറഞ്ഞു.

ബി ജെ പി കേന്ദ്രനേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യെദ്യൂരപ്പയുടെ ബി ജെ പിയിലേക്കുള്ള തിരിച്ചുപോക്ക്. നിരുപാധികമായാണ് യെദ്യൂരപ്പ തിരിച്ചുപോകുന്നത്. എന്നാല്‍ യെദ്യൂരപ്പയുടെ തിരിച്ചുവരവ് കര്‍ണാടകയില്‍ ബി ജെ പിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് യെദ്യൂരപ്പ ബി ജെ പി വിട്ടത്. ഇത് ബി ജെ പിക്ക് വന്‍ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിലുണ്ടാക്കിയത്. കര്‍ണാടക ജനതാ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കിയാണ് യെദ്യൂരപ്പ മത്സരിച്ചത്.