മീലാദ് സമ്മേളനം വിജയിപ്പിക്കുക: ജംഇയ്യത്തുല്‍ ഉലമ

Posted on: January 9, 2014 8:01 am | Last updated: January 9, 2014 at 8:01 am

കോഴിക്കോട്: ഈ മാസം 19ന് കോഴിക്കോട് കടപ്പുറത്ത് എസ് വൈ എസ് സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ ആഹ്വാനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പണ്ഡിതരും സമ്മേളന പ്രചാരണത്തില്‍ സജീവമാകുകയും സാന്നിധ്യം ഉറപ്പുവരുത്തുകയും വേണമെന്ന് മുശാവറ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. വി പി എം വില്യാപ്പള്ളി സ്വാഗതം പറഞ്ഞു.