മീലാദ് സന്ദേശ ജാഥ

Posted on: January 9, 2014 7:53 am | Last updated: January 9, 2014 at 7:53 am

വണ്ടൂര്‍: ഈ മാസം 16ന് കരുവാരക്കുണ്ട് നടക്കുന്ന എസ് എസ് എഫ് വണ്ടൂര്‍ ഡിവിഷന്‍ മീലാദ് സമ്മേളന പ്രചാരണാര്‍ഥം ഇന്ന് മീലാദ് സന്ദേശ ജാഥ നടക്കും. രാവിലെ എട്ടിന് തിരുവാലിയില്‍ നിന്നാരംഭിക്കുന്ന ജാഥ നാളെ വൈകീട്ട് ഏഴിന് കാളികാവ് സമാപിക്കും. 60 കേന്ദ്രങ്ങളില്‍ സ്വീകരണം നടക്കും. വിവിധ കേന്ദ്രങ്ങളില്‍ ടി അബ്ദുല്‍നാസര്‍, അബ്ദുല്‍ലതീഫ് സഖാഫി, ബി കെ സുഹൈല്‍ സിദ്ദീഖി, അസ്‌ലം സഖാഫി മാളിയേക്കല്‍, അഷ്‌ക്കര്‍ സഖാഫി കരുവാരക്കുണ്ട് സംസാരിക്കും.
പാണ്ടിക്കാട്: ഒടോമ്പറ്റ മന്‍ഹജ് തസ്‌കിയത്തുല്‍ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ഷൈന്‍ ഓഫ് മദീന മീലാദ് പരിപാടി നാളെ നടക്കും. നൗഫല്‍ സഖാഫി തവനൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബുര്‍ദ മജ്‌ലിസിന് അമീറലി ജഫാനി ചാപ്പനങ്ങാടി നേതൃത്വം നല്‍കും.