വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തള്ളി

Posted on: January 9, 2014 7:22 am | Last updated: January 9, 2014 at 7:22 am

മഞ്ചേരി: കോഡൂര്‍ വരിക്കോട് മനോവൈകല്യമുള്ള പതിനഞ്ചുകാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കൂട്ടുകാരിയുടെ പിതാവായ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളി. പൊന്മള മാണൂര്‍ പുക്കൂന്ന് പഞ്ചിളി മൊയ്തീന്റെ (53) ജാമ്യാപേക്ഷയാണ് സെഷന്‍സ് ജഡ്ജി പി കെ ഹനീഫ നിരസിച്ചത്. ചെമ്മങ്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികമാര്‍ മലപ്പുറം ചൈല്‍ഡ്‌ലൈനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം മലപ്പുറം എസ് ഐ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലുമെത്തി പരാതിക്കാരനായ പിതാവിന്റെ മൊഴിയെടുത്തു. വനിതാസെല്‍ എസ് ഐ സരോജിനി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മറ്റു രണ്ടുപേരും തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി. 2013 ജൂണ്‍ കോഡൂര്‍ കാലംപറമ്പില്‍ വെച്ച് മിഠായി വാങ്ങാന്‍ രൂപ നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത്. 2013 നവംബര്‍ 25ന് അറസ്റ്റിലായ പ്രതി ജയിലില്‍ കഴിയുകയാണ്.