അഴിമതി: ഹെല്‍പ്പ്‌ലൈനുമായി ഡല്‍ഹി സര്‍ക്കാര്‍

Posted on: January 8, 2014 11:36 pm | Last updated: January 8, 2014 at 11:36 pm

kejriwalന്യൂഡല്‍ഹി: കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ പ്രഖ്യാപിച്ചു. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാല്‍ 27357169 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചാല്‍, സര്‍ക്കാറിലെ അഴിമതിവിരുദ്ധ വിഭാഗം പ്രസ്തുത ഉദ്യോഗസ്ഥനെ ലക്ഷ്യംവെച്ച് സ്റ്റിംഗ് ഓപറേഷന്‍ നടത്തേണ്ടതെങ്ങനെയെന്ന് വിവരിച്ച് നല്‍കും. തുടര്‍ന്ന്, മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയാണ് വേണ്ടത്. ഇത് കൈക്കൂലി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരില്‍ പേടിയുണ്ടാക്കും. എല്ലാ പൗരന്‍മാരെയും അഴിമതിവിരുദ്ധ പോരാളികളാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.