യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരളയാത്രക്ക് നേരെ എസ് എഫ് ഐ അക്രമം

Posted on: January 8, 2014 11:31 pm | Last updated: January 8, 2014 at 11:31 pm

youth congressകോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരളയാത്രക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ കല്ലേറ്. ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെ നാട്ടകം പോളിടെക്‌നിക്ക് കവലയിലാണ് ആക്രമണം. കല്ലേറില്‍ വനിതാ ജാഥാംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു എസ് എസ് ഐ പ്രവര്‍ത്തകനും പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 ഓളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ചിങ്ങവനം പോലീസ് കേസെടുത്തു.