കുളമ്പുരോഗം: ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുന്നു

Posted on: January 8, 2014 8:28 pm | Last updated: January 8, 2014 at 8:28 pm

kulambu-rogamതിരുവനന്തപുരം: ചെക്ക് പോസ്റ്റുകളില്‍ കന്നുകാലി പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് കുളമ്പുരോഗം വ്യാപകമായതിനെത്തുടര്‍ന്നാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഡോക്ടര്‍മാര്‍ നേരിട്ട് പരിശോധന നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ഇതരസംസ്ഥാനത്തുനിന്ന് വേണ്ടത്ര പരിശോധനയില്ലാതെ ലോഡുകണക്കിന് അറവുമാടുകളെയാണ് കേരളത്തിലേക്ക് കടത്തിക്കൊണ്ടിരിക്കുന്നത്. കുളമ്പുരോഗം വ്യാപിക്കുന്നതുമൂലം സംസ്ഥാനത്തെ ക്ഷീരവ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതുകൂടി കണക്കിലെടുത്താണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്.