തെലുങ്കാനക്ക് നന്ദിയായി സോണിയയുടെ പേരില്‍ അമ്പലം പണിയുന്നു

Posted on: January 8, 2014 6:33 pm | Last updated: January 9, 2014 at 10:58 am

soniya gandhiഹൈദ്രാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് നന്ദിയായി ഹൈദ്രാബാദിലെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് ക്ഷേത്രം നിര്‍മ്മാണത്തിനൊരുങ്ങുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സോണിയയുടെ പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയായി.

500 കിലോ വെങ്കലത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡി ജേതാവായ ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

സോണിയയുടെ പ്രതിമ നില്‍ക്കുന്ന സ്ഥലം സോണിയാ ഗാന്ധി ശാന്തിവനം എന്നായിരിക്കും അറിയപ്പെടുക. ബാംഗ്ലൂര്‍-ഹൈദ്രാബാദ് ദേശീയപാതയിലാണ് ഇത്.