മല്ലികാ സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു

Posted on: January 8, 2014 6:22 pm | Last updated: January 8, 2014 at 6:22 pm

mallika sarabhai.jpgഅഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു. എന്റെ മൂല്യങ്ങളും ആം ആദ്മിയുടെ ആശയങ്ങളും ഒന്നാണെന്ന് തോന്നിയതിനാലാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് അവര്‍ പറഞ്ഞു.

മീര സന്യാല്‍, ക്യാപ്റ്റന്‍ ഗോപിചന്ദ്, ഇന്‍ഫോസിസ് ബോര്‍ഡ് മെമ്പര്‍ വി ബാലകൃഷ്ണന്‍, റെമോ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി പ്രമുഖരാണ് കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ആം ആദ്മിയില്‍ അംഗങ്ങളായത്.