സരിതാനായരുടെ പുതുപ്പള്ളി യാത്ര ഗതാഗതക്കുരുക്ക് കാരണമെന്ന് ചെന്നിത്തല

Posted on: January 8, 2014 4:32 pm | Last updated: January 8, 2014 at 4:32 pm

Saritha-S-Nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാനായര്‍ പോലീസ് സംരക്ഷണത്തില്‍ പുതുപ്പള്ളിവഴി പോയത് ഗതാഗതക്കുരുക്ക് കാരണമാണെന്ന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം.

വെള്ളിയാഴ്ചയാണ് എറണാകുളത്തെ കോടതിയില്‍ നിന്ന് പുതുപ്പള്ളി വഴി സരിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയത്. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പുതുപ്പള്ളി വഴി എന്തിനാണ് പോയത് എന്നാണ് ഉയരുന്ന സംശയം. തന്നെ രക്ഷിക്കാമെന്നേറ്റ യു ഡി എഫ് ഉന്നതന്റെ പേര് അടുത്തുതന്നെ വെളിപ്പെടുത്തുമെന്ന് പറഞ്ഞ പിറ്റേന്നാണ് സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത്.