പത്തുരൂപ നല്‍കാത്തതിന് ബീഹാറില്‍ യുവാവിനെ അടിച്ചുകൊന്നു

Posted on: January 8, 2014 4:21 pm | Last updated: January 8, 2014 at 4:21 pm

handപാറ്റ്‌ന: ലഹരി വസ്തുവായ ഗുഡ്ക വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ അടിച്ചുകൊന്നു. ഇതുപതുകാരനായ ദീപക് കുമാര്‍ യാദവിനെയാണ് നാല് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. ഇന്നലെ രാത്രി ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലക്കടുത്തെ കത്തിയാര്‍ പട്ടണത്തിലാണ് സംഭവം. ഗുഡ്ക വാങ്ങിയ ശേഷം ദീപക് കുമാറിനോട് ഈ നാലപേര്‍ പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.