പിണറായിക്ക് വി എസിന്റെ മറുപടി; ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ തനിക്ക് തെറ്റിദ്ധാരണയില്ല

Posted on: January 8, 2014 5:20 pm | Last updated: January 9, 2014 at 1:21 pm

vs..pinarayiതിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന പിണറായി വിജയന്റെ പ്രസ്താവനക്ക് വി എസിന്റെ മറുപടി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തനിക്ക് തെറ്റിദ്ധാരണയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നിയമസഭയിലാണ് വി എസ് അച്യുതാനന്ദന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് സംസാരിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതര്‍ക്കുന്നവര്‍ ക്വാറി മാഫിയക്കാരാണെന്നാണ് വി എസ് പറഞ്ഞത്. കസ്തൂരി റിപ്പോര്‍ട്ട് ക്വാറി മാഫിയക്ക് അനുകൂലമാണെന്നും വി എസ് പറഞ്ഞിരുന്നു.

ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ അഭിപ്രായമാരാഞ്ഞപ്പോഴാണ് വി എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാവാമെന്ന് പിണറായി പറഞ്ഞത്. കര്‍ഷകദ്രോഹത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ മുമ്പിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും രണ്ടു റിപ്പോര്‍ട്ടുകളും ഒരുപോലെ തള്ളിക്കളയണമെന്നും പിണറായി പറഞ്ഞു.