Connect with us

National

ആം ആദ്മി പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിനു നേരെ അക്രമണം. നാല്‍പതോളം പേര്‍ ചേര്‍ന്നാണ് അക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഖാസിയാബാദിലെ കൗശാബിയിലെ ഓഫീസിനു നേരെയാണ് അക്രമണമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബിജെപിയുടെ പോഷക സംഘടനയായ ഹിന്ദു രക്ഷാദള്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംഘടനാ വക്താവ് വിഷ്ണു ഗുപ്ത പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കാശ്മീര്‍ പരാമര്‍ശത്തെ എതിര്‍ത്തു കൊണ്ടാണ് ഹൈന്ദവ സംഘടകള്‍ മാര്‍ച്ച് നടത്തിയത്. കാശ്മീരില്‍ പട്ടാളത്തെ വിന്യസിക്കുന്നത് സംബന്ധിച്ച് ജനഹിതം ആരായണമെന്ന പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനമാണ് വിവാദമായത്. ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്. സംഭവം വിവാദമാവുകയും കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ളവര്‍ പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെ എതിര്‍ത്ത രംഗത്തെത്തുകയും ചെയ്തു. അതേസമയം പരാമര്‍ശം പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആം ആദ്മിക്ക് ആ നിലപാടില്ലെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
2011ല്‍ കാശ്മീരിന് സ്വയം നിര്‍ണയവകാശം നല്‍കണമെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച സുപ്രീംകോടതി വളപ്പിന് അടുത്തുള്ള അഭിഭാഷക ചേംബറില്‍ പ്രശാന്ത് ഭൂഷണ്‍ അക്രമിക്കപ്പെട്ടിരുന്നു.