സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലെന്ന് കെ.എം മാണി

Posted on: January 8, 2014 11:28 am | Last updated: January 9, 2014 at 7:00 am

KM-Mani-Malayalamnewsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനമന്ത്രി കെ.എം മാണി. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവില്ലാത്തതാണ് തിരിച്ചടിയായത്. റവന്യൂ ചെലവില്‍ 7.17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പ്രതിസന്ധിയുണ്ടെങ്കിലും ധവളപത്രത്തിന് സാധ്യതയില്ലെന്നും കെ.എം മാണി നിയമസഭയില്‍ പറഞ്ഞു.