പുതിയ ഹോണ്ട സിറ്റി വിപണിയില്‍

Posted on: January 8, 2014 11:22 am | Last updated: January 9, 2014 at 7:00 am

Honda-City-Right-Side-23414_l

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ഹോണ്ട സിറ്റിയുടെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ പുതിയ കാര്‍ ലഭ്യമാണ്. വിവിധ മോഡലുകള്‍ 7.42 ലക്ഷം രൂപ മുതല്‍ 11.1 ലക്ഷം രൂപവരെയാണ് വില.(ഡല്‍ഹി എക്‌സ് ഷോറൂം). ഡീസല്‍ വേരിയന്റിന് 8.62 ലക്ഷം രൂപയാണ് വില.

 

ഇന്ത്യന്‍ വിപണിക്ക് വേണ്ടി വികസിപ്പിച്ച 1.5 ഐഡിടെക്, ഐ. വിടെക് എന്‍ജിനുകള്‍ക്ക് മികച്ച ഇന്ധന ക്ഷമത ഉറപ്പുവരുത്താനാകുമെന്ന് ഹോണ്ട മോട്ടോര്‍ അധികൃതര്‍ പറഞ്ഞു.

ഇന്‍ ബില്‍റ്റ് ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണി സഹിതമുള്ള അഞ്ച് ഇഞ്ച് എല്‍ സി ഡി ഡിസ്‌പ്ലേ, സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, യു എസ് ബി, എം പി ത്രീ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള, എട്ടു സ്പീക്കറുള്ള സൗണ്ട് സിസ്റ്റം, പിന്‍ സീറ്റുകള്‍ക്കായി നാല് പവര്‍ ഔട്ട്‌ലെറ്റുകള്‍, പിന്‍ സീറ്റ് യാത്രികര്‍ക്കായി എയര്‍ കണ്ടീഷനിങ് വെന്റുകള്‍, ടച് സ്‌ക്രീന്‍ എ സി കണ്‍ട്രോള്‍, സണ്‍ റൂഫ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയും 2014 സിറ്റിയുടെ പ്രത്യേകതകളാണ്.