അനുസ്മരണ പ്രഭാഷണവും അവാര്‍ഡ് ദാനവും

Posted on: January 8, 2014 10:01 am | Last updated: January 8, 2014 at 11:01 am

തൃശൂര്‍: അലെര്‍ട്ട് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. കെ ഗോപാലന്റെ ഒന്നാം ചരമവാര്‍ഷികം ഒമ്പതിന് രാവിലെ പത്തിന് നടക്കും. തൃശൂര്‍ ഗവ.എന്‍ജിനീയറിംഗ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ കോളജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അവസാന വര്‍ഷം വിദ്യാര്‍ഥിനി എന്‍ അനുവിന് ഡോ.കെ ഗോപാലന്‍ മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിക്കും. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് ഉദ്ഘാടനം ചെയ്യും. ഡോ. പി എസ് കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കും. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. എം മാധവന്‍കുട്ടി, കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് വി എം രാധാകൃഷ്ണന്‍, പി പി നന്ദന്‍, ഡോ.കെ വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. അജിത് രാജ, ഡോ. കെ ആര്‍.രാജന്‍, ട്രഷറര്‍ ജോജു തരകന്‍, എന്‍ വി പ്രകാശം, പ്രൊഫ. ടി രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.