സ്‌കൂള്‍ കലോത്സവത്തിന് 1200 വോളണ്ടിയര്‍മാര്‍

Posted on: January 8, 2014 10:57 am | Last updated: January 8, 2014 at 10:57 am

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 18 വേദികളിലായി 1200 വൊളണ്ടിയര്‍മാരെ നിയമിക്കാന്‍ നിയമ-ക്രമസമാധാന ഉപസമിതി യോഗം തീരുമാനിച്ചു. എന്‍ സി —സി, എസ് —പി സി, എന്‍ എസ് എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകളാണ് കലോത്സവ വേദികളില്‍ സേവനനിരതരാവുക. വൊളണ്ടിയര്‍മാര്‍ക്ക് ജനുവരി ഒമ്പതിന് രാവിലെ 10 ന് ടൗണ്‍ഹാളില്‍ പരിശീലനം നല്‍കും. പോലീസിന്റെയും ആര്‍ ടി ഒ യുടെയും നേതൃത്വത്തിലാണ് പരിശീലനം. മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഐ. സുകുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി പി കെ മധു അധ്യക്ഷത വഹിച്ചു. നിയമ-ക്രമസമാധാന സമിതി കണ്‍വീനര്‍ പി. അമല്‍ദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ്പി. എം —— —എന്‍ സുനില്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എം —എ ഐ പി എം അപ്പു, കെ പി ടി എ. സംസ്ഥാന സെക്രട്ടറി മുസ്തഫ കടപൊട്ട്, കെ. രാധാമോഹന്‍, കെ പി. ജിനചന്ദ്രന്‍ സംസാരിച്ചു.