വിലക്കയറ്റം: സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted on: January 8, 2014 10:30 am | Last updated: January 9, 2014 at 6:59 am

niyamasabha_3_3

തിരുവനന്തപുരം:അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി. ദിവാകരന്‍ എംഎല്‍എ യാണ്  അടിയന്തരപ്രമേയത്തിന്‌ നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വിലക്കറ്റം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പോരായ്മകളുണ്ട്, പ്രതിപക്ഷത്തിന് നിര്‍ദേശം നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ലെന്ന് സി.ദിവാകരന്‍ കുറ്റപ്പെടുത്തി. കണ്‍സ്യൂമര്‍ഫെഡിന്റെയും മറ്റും ഇടപെടല്‍ ഫലപ്രദമല്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി അനൂപ് ജേക്കബ് അവകാശപ്പെട്ടു. ജയ അരിക്ക് ഒഴികെ മറ്റു അരികള്‍ക്കൊന്നും വില കൂടിയിട്ടില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ വിലക്കയറ്റം സ്വാഭാവികമാണ്. എങ്കിലും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.