Connect with us

International

അമേരിക്കയില്‍ അതിശൈത്യം; മരണം പതിനാറായി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ വടക്ക കിഴക്കന്‍ പ്രദേശങ്ങളില്‍ രണ്ടു ശതാബ്ദത്തിനിടെ ഏറ്റവും രൂക്ഷമായ തണുപ്പും കാറ്റും ജന ജീവിതത്തെ താളം തെറ്റിച്ചു. കടുത്ത ശൈത്യത്തില്‍ ഇതിനകം പതിനാറോളം പേരാണ് മരിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതി ഭാഗവും കഠിനമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരിക്കുകയാണ്.

അമേരിക്കയിലേക്കുള്ളതും അമേരിക്കയില്‍ നിന്നുള്ളതുമായ 3700 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും 7300 സര്‍വ്വീസുകള്‍ മണിക്കൂറുകളോളം വൈകിപ്പിക്കുകയും ചെയ്തു. പലയിടത്തും മഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് സ്‌കൂള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സാധനങ്ങളില്‍ ശേഖരിച്ചു വെയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

1994ന് ശേഷം രാജ്യത്ത് അനുഭവപ്പെടുന്ന അതി ശൈത്യമാണിത്. റോഡ് ഗതാഗതം പുന:സ്ഥാപിക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കായും ആളുകളോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.