കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 ഫോണുകള്‍ പിടികൂടി

Posted on: January 8, 2014 8:48 am | Last updated: January 9, 2014 at 6:59 am

mobile-phone-kannur-central-jailകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തിരച്ചിലില്‍ ആറ് മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. ജയില്‍ സുപ്രണ്ട് ദേവരാജിന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് അഞ്ചാം ബ്ലോക്കില്‍ തിരച്ചില്‍ നടത്തിയത്. പിടികൂടി ഫോണുകളില്‍ സ്മാര്‍ട്ട് ഫോണുകളും ഉണ്ടെന്നാണ് വിവരം.