Connect with us

Business

യു എ ഇ എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട് പേ കെയര്‍ സംവിധാനം വിപുലീകരിച്ചു

Published

|

Last Updated

ദുബൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് സാമ്പത്തിക സഹായം നല്‍കാനുള്ള സ്മാര്‍ട്ട് പേ കെയര്‍ സംവിധാനം വിപുലീകരിച്ചു. ഇതോടെ മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും അപകടത്തെ തുടര്‍ന്ന് അംഗഭംഗം വന്നവര്‍ക്കും ഉള്‍പ്പെടെയുള്ള 10 വിഭാഗങ്ങള്‍ക്ക് സ്മാര്‍ട്ട് പേ കെയറിന്റെ പ്രയോജനം ലഭിക്കും.
അര്‍ഹരായവര്‍ക്ക് ചികിത്സ തുടരാനുള്ള സാമ്പത്തിക സഹായമാണ് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ജീവകാരുണ്യ യൂണിറ്റിലൂടെ ലഭിക്കുക. സ്മാര്‍ട്ട് പേ കെയറിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് യു എ ഇ എക്‌സ്‌ചേഞ്ച് പരിശ്രമിക്കുന്നതെന്ന് കണ്‍ട്രി ഹെഡ് ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വ്യക്തമാക്കി.
സ്മാര്‍ട്ട് പേ കെയര്‍ വേഗത്തിലാക്കാന്‍ ആധുനിക സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും ബുദ്ധിമുട്ടില്ലാതെ ഉപഭോക്താവിനും യു എ ഇ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വിപുലീകരിച്ച രൂപമാണ് സ്മാര്‍ട്ട പേ കെയറെന്നും അദ്ദേഹം വിശദീകരിച്ചു.