രാഹുല്‍ ഗാന്ധിയെ 17ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും

Posted on: January 8, 2014 7:56 am | Last updated: January 8, 2014 at 3:30 pm

rahul gandhiന്യൂഡല്‍ഹി: ഈ മാസം 17ന് ചേരുന്ന എ.ഐ.സി.സി യോഗത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. മൂന്നാംമൂഴത്തിനില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ കൂടി തിരഞ്ഞെടുപ്പ് രംഗത്ത സജീവമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.