ലെവന്‍ഡോസ്‌കി ബയേണിലേക്ക്

Posted on: January 8, 2014 12:10 am | Last updated: January 8, 2014 at 12:36 am

മ്യൂണിക്: ബൊറൂസിയ ഡോട്മുണ്ടിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കില്‍ ചേരും. അടുത്ത സീസണിന് മുമ്പായി ജൂണില്‍ ബയേണില്‍ ചേരാമെന്ന കരാറില്‍ ലെവന്‍ഡോസ്‌കി ഒപ്പുവെച്ചു. ഇതോടെ, ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. സീസണില്‍ പതിനാറ് ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിയുടെ വരവ് ബയേണിനെ കൂടുതല്‍ ശക്തമാക്കുമെന്ന് ക്ലബ്ബ് ചെയര്‍മാന്‍ കാള്‍ ഹെയിന്‍സ് റുമിനിഗെ പറഞ്ഞു. 2010-11, 2011-12 എന്നിങ്ങനെ തുടരെ ബുണ്ടസ് ലീഗ കിരീടം, 2012 ല്‍ ജര്‍മന്‍ കപ്പ് എന്നിവ ഡോട്മുണ്ടിന് നേടിക്കൊടുത്തു ലെവന്‍ഡോസ്‌കി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെതിരെ ആദ്യ പാദത്തില്‍ നാല് ഗോളുകള്‍ നേടി ലെവന്‍ഡോസ്‌കി ശ്രദ്ധയാകര്‍ഷിച്ചു.