മാധ്യമങ്ങള്‍ വെറുതെ വിടണമെന്ന് ഷുമാക്കറിന്റെ ഭാര്യ

Posted on: January 8, 2014 12:10 am | Last updated: January 8, 2014 at 12:34 am

ബെര്‍ലിന്‍: തനിക്കും കുടുംബത്തിനും അല്പം ഏകാന്തത അനുവദിക്കണമെന്ന് മാധ്യമങ്ങളോട് മൈക്കല്‍ ഷുമാക്കറിന്റെ ഭാര്യ കോറിന ഷുമാക്കര്‍. മൈക്കലിന്റെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ദയവ് ചെയ്ത് പിന്തുണ നല്‍കുക. അനാവാശ്യമായ ഇടപെടല്‍ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരെയും സമ്മര്‍ദത്തിലാഴ്ത്തും.
മൈക്കലിന്റെ ജീവന്‍ അവരുടെ കൈകളിലാണ്. അവരെ കര്‍മം ചെയ്യാന്‍ അനുവദിക്കുക- കരോലിന മാധ്യമങ്ങളോടായി പറഞ്ഞു. സ്‌കീയിംഗിനെ മഞ്ഞുമലയില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ ജര്‍മന്‍ കാര്‍ റേസിംഗ് ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ മരണത്തോട് മല്ലടിക്കുകയാണ്. കോമ അവസ്ഥയിലായ ഷുമാക്കറിന് ഇനിയും ബോധം വീണ്ടെടുക്കാനായിട്ടില്ല. ഷുമാക്കറിന്റെ ഓരോ പുരോഗതിയും അറിയുവാന്‍ ലോകമാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇത് ശരിയായ നടപടിയല്ലെന്നാണ് കോരിന ഷുമാക്കര്‍ തുറന്നടിച്ചിരിക്കുന്നത്.