Connect with us

Ongoing News

ആവേശത്തിലേക്ക് അഞ്ച് നാളുകള്‍

Published

|

Last Updated

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ, ഫെഡറേഷന്‍ കപ്പിന്റെ ഒരുക്കങ്ങള്‍ വേദികളായ കൊച്ചിയിലും മഞ്ചേരിയിലും പുരോഗമിക്കുകയാണ്. ഇനി അഞ്ച് ദിനം കൂടി കിക്കോഫിന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് കൊച്ചിയിലെ മത്സരങ്ങള്‍. പുതുതായി പണികഴിപ്പിച്ച മുനിസിപ്പല്‍ സ്റ്റേഡിയമാണ് മഞ്ചേരിയിലെ വേദി.
ജനുവരി 14 ന് കേരളത്തില്‍ അരങ്ങേറുന്ന 36-ാമത് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, കൊച്ചിയിലും മഞ്ചേരിയിലും നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുക. എല്ലാ ദിവസവും രണ്ടു മത്സരങ്ങള്‍. കൊച്ചിയില്‍ വൈകുന്നേരം നാലിനും ഏഴിനും മഞ്ചേരിയില്‍ അഞ്ചു മണിക്കും ഏഴരയ്ക്കും.
കൊച്ചിയില്‍ 14-ന് നാലുമണിക്ക് ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ, യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊല്‍ക്കത്തയെ നേരിടും.
രണ്ടാമത്തെ മത്സരത്തില്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ് കൊച്ചി, പുനെ ഫുട്‌ബോള്‍ ക്ലബിനെയാണ് നേരിടുക. മഞ്ചേരിയില്‍ 14 ന് അഞ്ചിന് ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ഗോവ ഭവാനിപൂര്‍ സ്‌പോര്‍ട്‌സ് ക്ലബുമായും ഏഴരയ്ക്ക് മുഹമ്മദന്‍ സ്‌പോര്‍ടിങ്ങ് ക്ലബ് കൊല്‍ക്കത്ത യുണറ്റൈഡ് സിക്കിം ഫുട്‌ബോള്‍ ക്ലബുമായും ഏറ്റുമുട്ടും.
കൊച്ചിയില്‍ ഗ്രൂപ്പ് എ യില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ, യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊല്‍ക്കത്ത , പൂനെ ഫുട്‌ബോള്‍ ക്ലബ്, ഈഗിള്‍സ് എപ് സി കൊച്ചി എന്നീ ടീമുകളും ഗ്രൂപ്പ് സി യില്‍ സാല്‍ഗോക്കര്‍ഗോവ, മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത, ഷില്ലോങ്ങ് ലജോങ്ങ്, മുംബൈ ഫുട്‌ബോള്‍ ക്ലബ് എന്നീ ടീമുകളും ആണ് മത്സരിക്കുക.
മഞ്ചേരിയില്‍ ഗ്രൂപ്പ് ബി യില്‍ ബാംഗ്ലുര്‍ ഫുട്‌ബോള്‍ ക്ലബ്, സ്‌പോര്‍ടിങ്ങ് ക്ലബ് ഡി ഗോവ, നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാള്‍, യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ഡെംപോ ഗോവ, മുഹമ്മദന്‍ സ്‌പോര്‍ടിങ്ങ് ക്ലബ് കൊല്‍ക്കത്ത,
ഭവാനിപൂര്‍ ഫുട്‌ബോള്‍ ക്ലബ്, യുണൈറ്റഡ് സിക്കിം ഫുട്‌ബോള്‍ ക്ലബ് , എന്നീ ടീമുകളും മാറ്റുരക്കും.

---- facebook comment plugin here -----

Latest