വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ക്ക് അവാര്‍ഡ്

Posted on: January 8, 2014 12:28 am | Last updated: January 8, 2014 at 12:28 am

vailathur bava musliyarകോഴിക്കോട്: അറബിക് ലാംഗ്വജ് ഇംപ്രൂവ്‌മെന്റ്‌ഫോറം അന്താരാഷ്ട്ര ഇസ്‌ലാമിക് പണ്ഡിതനായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമനിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ അര്‍ഹനായി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ചെയര്‍മാനായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ബൃഹത്തായ ഗ്രന്ഥങ്ങളും നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളുമടക്കം അറബി ഭാഷയില്‍ 50ല്‍ പരം പദ്യ,ഗദ്യ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 40 വര്‍ഷമായി വിവിധ സ്ഥാപനങ്ങളില്‍ മുദര്‍രിസ്സായി സേവനം ചെയ്തുവരികയാണ.് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് സഉൗദിയിലെ ദല്ലത്തുല്‍ ബറകയും അലിഫും ചേര്‍ന്നാണ് നല്‍കുന്നത.് അവാര്‍ഡ് ദാനം ജനുവരി അവസാന വാരം മലപ്പുറത്ത് നടക്കും.