നീന്തലറിയാതെ ഉള്‍ക്കടലില്‍ 60 മണിക്കൂര്‍: ഇത് ‘ലൈഫ് ഓഫ് ലീന്‍’

Posted on: January 8, 2014 12:05 am | Last updated: January 8, 2014 at 12:05 am

swimതായ്‌പേയ്: നീന്തലറിയാതെ, ഉള്‍ക്കടലില്‍ അകപ്പെട്ടു പോയയാള്‍ അറുപത് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു. തായ്‌വാനിലെ ഹോലിയാനിലാണ് സംഭവം. 42കാരനായ സെംഗ് ലീന്‍ ഫയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച കൂറ്റന്‍ തിരയില്‍ പെട്ടുപോയ ലീന്‍ അറുപത് മണിക്കൂറാണ് ഉള്‍ക്കടലില്‍ കഴിഞ്ഞത്. പിന്നീട് ഇന്നലെ 75 കി ലോമീറ്റര്‍ അപ്പുറത്തുള്ള മറ്റൊരു ബീച്ചിലെത്തുകയായിരുന്നു.
കടലില്‍ മുങ്ങിത്താഴുന്നതിനിടെ കൈയില്‍ കിട്ടിയ മരത്തടിയാണ് ലീന്റെ ജീവന്‍ രക്ഷിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അത്ഭുതകരവും ദുഷ്‌കരവുമായ കടല്‍ യാത്രക്കൊടുവില്‍ അദ്ദേഹം കരയിലെത്തിയത്. അല്‍പ്പം ഉപ്പുവെള്ളം വയറ്റിലായതുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക ക്ഷീണമല്ലാതെ ലീക്ക് മറ്റൊരു കുഴപ്പവുമില്ലെന്നും ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറോളം കടലില്‍ ജീവിച്ച ലീ രക്ഷപ്പെട്ടത് ഏറെ അത്ഭുതകരമായിട്ടാണെന്നും അദ്ദേഹത്തെ ശുശ്രൂഷിച്ച ഡോക്ടര്‍ ചെന്‍ തെയ്ന്‍ സു പറഞ്ഞു.