വെള്ളിയാഴ്ച്ച കാസര്‍ക്കോട്ട് ഹര്‍ത്താല്‍

Posted on: January 7, 2014 9:13 pm | Last updated: January 8, 2014 at 3:28 pm

harthalകാസര്‍ക്കോട്: വെള്ളിയാഴ്ച്ച കാസര്‍ക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അടക്ക നിരോധിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു 12 വരെയാണു ഹര്‍ത്താല്‍.

കേരളത്തില്‍ ഏറ്റവുമധികം അടക്കാ കൃഷി നടക്കുന്ന ജില്ലയാണ് കാസര്‍ക്കോട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പായാല്‍ ഈ മേഖലയിലെ കര്‍ഷകരുടെ നട്ടെല്ലൊടിയുന്ന സാഹചര്യമുണ്ടാകും.