അജ്മാനിലെ ബീച്ച് ക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം

Posted on: January 7, 2014 7:24 pm | Last updated: January 7, 2014 at 7:24 pm

ajman holiday beach clubഅജ്മാന്‍: അജ്മാനിലെ ഹോളിഡേ ബീച്ച് ക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടിത്തം. ബീച്ച് ക്ലബ്ബിലെ റെസ്‌റ്റോറന്‍്‌റിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. റസ്റ്റോറന്റിന്റെ നല്ലൊരു ഭാഗവും കത്തയമര്‍ന്നു.

പ്രാദേശിക സമയം രാവിലെ 10.20നാണ് തീപ്പിടിത്തമുണ്ടായതെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലേഹ് സഹീദ് പറഞ്ഞു. സംഭവമറിഞ്ഞ ഉടന്‍ പോലീസും സുരക്ഷാജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു.