പട്ടിണി മരണം നടന്ന അമലാസോള്‍ ഗ്രാമത്തില്‍ മമത സന്ദര്‍ശനം നടത്തി

Posted on: January 7, 2014 6:58 pm | Last updated: January 7, 2014 at 6:58 pm

Mamata_Banerjee_1217955fകൊല്‍ക്കത്ത: 2004ലെ ഇടതു ഭരണകാലത്ത് പട്ടിണി മരണങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായിരുന്ന വെസ്റ്റ് മിഡ്‌നാപൂരിലെ അമലാസോള്‍ എന്ന ഗ്രാമത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്. 2004ല്‍ പ്രതിപക്ഷത്തായിരിക്കെ മമത ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

എല്ലാ കുടുംബങ്ങള്‍ക്കും കിലോക്ക് രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നതിന് പുറമെ ഗ്രാമത്തിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരും വിശന്നിരിക്കേണ്ട അവസ്ഥ തന്റെ ഭരണത്തിലുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.

അക്രമവും രക്തച്ചൊരിച്ചിലുമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് മാവോയിസ്റ്റുകളുടെ പേരുപറയാതെ അവര്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു.