ജയിലിലെ ഫോണ്‍വിളി: പോലീസ് ശബ്ദ പരിശോധനക്കായി ഹരജി നല്‍കി

Posted on: January 7, 2014 6:41 pm | Last updated: January 7, 2014 at 6:41 pm

kodi suniകോഴിക്കോട്: ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ജയിലില്‍ നിന്ന് ഫോണില്‍ സംസാരിച്ച കേസില്‍ ഷാഫിയുടെ ശബ്ദ പരിശോധനക്കായി പോലീസ് കോടതിയെ സമീപിച്ചു. എരഞ്ഞിപ്പാലത്തെ വിചാരണക്കോടതിയെ ആണ് സമീപിച്ചത്. ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.

ഷാഫി ഒരു സ്വാകര്യ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചത് ചാനല്‍ പുറത്ത് വിട്ടതോടെയാണ് ഷാഫിയുടെ ഫോണ്‍ ഉപയോഗം വിവാദമായത്.