ചീമേനി താപവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകും: ആര്യാടന്‍

Posted on: January 7, 2014 10:07 am | Last updated: January 8, 2014 at 3:28 pm

aryadan at niyamasabhaതിരുവനന്തപുരം: ചീമേനി താപവൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭാ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി മാതൃകയിലായിരിക്കും പദ്ധതി. കൂടംകുളത്ത് നിന്ന് വൈദ്യുതി കിട്ടിയാലും കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം ചാര്‍ജ് കുറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം വൈദ്യുതി എത്തിക്കുന്നതിന് ഇടമണ്‍ മുതല്‍ പള്ളിക്കത്തറ വരെ വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.