കന്നുകാലികള്‍ക്കും കടുവകള്‍ക്കും ഇനി ആധാര്‍കാര്‍ഡ്

Posted on: January 7, 2014 4:06 pm | Last updated: January 7, 2014 at 4:10 pm

COWഹരിയാന: നമ്മുടെ നാട്ടിലെ പശുവും പോത്തും ആടുമൊക്കെ ആധാര്‍ കാര്‍ഡും കഴുത്തില്‍ തൂക്കി നടക്കുന്ന കാലം വരുന്നു. രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡ് മൃഗങ്ങള്‍ക്കും ഏര്‍പ്പെടുത്തു പദ്ധതിക്ക് ഹരിയാനയിലാണ് തുടക്കം കുറിക്കുന്നത്. പശു, പോത്ത്, ആട്, ചെമ്മരിയാട്, പന്നി എന്നിവക്കാണ് ആധാര്‍ നമ്പര്‍ നല്‍കുക. ഇതിനായി ഇവയുടെ ചിത്രം, ഇനം, നിറം, ശരീര ഘടന, പ്രായം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹരിയാനയിലെ ചില പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി അനിമല്‍ ഹസ്ബന്ററി വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. 3.5 ലക്ഷം കന്നുകാലികളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.

വൈകാതെ കടുവകള്‍ക്കും ആധാര്‍ നമ്പര്‍ നല്‍കുന്നതിന് പദ്ധതിയുണ്ട്. ബന്ദിപൂര്‍ കടുവാ സങ്കേതത്തിലെ കുടുവകളിലാണ് പദ്ധതി ആദ്യം പരീക്ഷിക്കുക. മനുഷ്യരിലെ പോലെ കടുവകളിലും വിരലടയാളം വ്യത്യസ്തമാണ്. അത്യാധുനിക ക്യാമറകള്‍ വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചാണ് ഇവയുടെ ഹസ്തരേഖ പകര്‍ത്തുക.