രാജസ്ഥാനില്‍ രണ്ടര വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Posted on: January 7, 2014 1:14 pm | Last updated: January 7, 2014 at 1:14 pm

borewell-holeജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 200 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രാധേശ്യാം എന്ന കുട്ടി ഇന്നലെയാണ് കുഴല്‍ക്കിണറില്‍ വീണത്. പണി നടന്നുകൊണ്ടിരിക്കുന്ന കിണര്‍ ചാക്ക് കൊണ്ട് മറച്ച നിലയിലായിരുന്നു എന്നും ഇത് മുറിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കിണറിലേക്ക് വീണതെന്നും പോലീസ് പറഞ്ഞു. ജില്ലാ കലക്ടറാണ് രക്ഷാപ്രവര്‍ത്തനത്തിന് പട്ടാളത്തെ വിളിച്ചത്.