Connect with us

Ongoing News

വെള്ളം കുടിക്കാത്ത സ്മാര്‍ട്ടഫോണുമായി സോണി

Published

|

Last Updated

ന്യൂയോര്‍ക്ക്: വെള്ളത്തില്‍ വീണ മൊബൈല്‍ ഇനി നമ്മെ “വെള്ളം കുടിപ്പിക്കില്ല”. വെള്ളത്തില്‍ വീഴാന്‍ മാത്രമായി സോണി പുതിയ ഫോണ്‍ പുറത്തിറക്കി. 30 മിനുട്ടുവരെ വെള്ളത്തിലിരുന്നാല്‍ ഒരു തകരാറും പറ്റാത്ത സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സപീരിയZ1s പുറത്തിറങ്ങി. 4.5 അടി വെള്ളത്തില്‍ 30 മിനുട്ടുവരെ വെള്ളത്തില്‍ ഒരു കേടും പറ്റാതെ ഫോണ്‍ ഇരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിന് 21 മെഗാപിക്‌സല്‍ കാമറയും കമ്പനി വാഗ്ദാനം ചെയ്യുന്നു. സോണിയുടെ വാട്ടര്‍ റെസിസ്റ്റന്റ് സ്മാര്‍ട്ട ഫോണായ എക്‌സ്പീരിയ Z ന്റെ പുതിയ രൂപമാണ് വാട്ടര്‍ പ്രൂഫായ പുതിയ എക്‌സ്പീരിയ Z1s.

മഴയത്തും വെള്ളത്തിനടിയിലും ചിത്രമെടുക്കാന്‍ ഫോണ്‍ സഹായിക്കും. കാമറക്കും സവിശേഷതകളുണ്ട്. ഒറ്റ സ്‌നാപ്പിന് രണ്ട് സെക്കന്റില്‍ 61 ഷോട്ടുകള്‍ എടുക്കാന്‍ കാമറക്ക് സാധിക്കും. വീഡിയോകള്‍ ഫേസ്ബുക്കുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്നതുകൊണ്ട് ചലന ചിത്രങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

ഈ മാസം 13 മുതല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിക്കും. 22 മുതല്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകും.

 

Latest