Connect with us

Kerala

സഭാ കവാടത്തില്‍ ഇടത് മലയോര എം എല്‍ എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ ഇടതുപക്ഷത്തെ മലയോര എം എല്‍ എമാര്‍ നടത്തിയ സത്യാഗ്രഹം അവസാനിപ്പിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം നടത്തിയത്. 13 എം എല്‍ എമാരാണ് സത്യാഗ്രഹം നടത്തിയത്.

ക്വാറി മാഫിയകളെ സഹായിക്കാനാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകള്‍ക്കെതിരാണെന്നും വി എസ് പറഞ്ഞു.

എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു കുടുംബത്തേയും ആട്ടിയോടിക്കില്ലെന്ന് മുഖ്യന്ത്രി സഭയെ അറിയിച്ചു. കര്‍ഷക താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കുക സര്‍ക്കാറിന്റെ നിലപാടാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പരിസ്ഥിതിയും കര്‍ഷക താല്‍പര്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest